ഐ.ഐ.എം-ഇന്ദോർ വിദ്യാർഥിക്ക് 1.14 കോടി രൂപ വാർഷിക ശമ്പളം!

ഇ​ന്ദോ​ർ: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ്-​ഇ​ന്ദോ​റി​ലെ വി​ദ്യാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത് 1.14 കോ​ടി രൂ​പ​യു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ശ​മ്പ​ള പാ​ക്കേ​ജ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഈ ​സെ​ഷ​ന്റെ അ​വ​സാ​ന ​േപ്ല​സ്‌​മെ​ന്റ് സ​മ​യ​ത്ത് വാ​ഗ്ദാ​നം ചെ​യ്ത ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​മ്പ​ള പാ​ക്കേ​ജാ​ണി​ത്. മു​ൻ ത​വ​ണ​ത്തേ​ക്കാ​ൾ 65 ല​ക്ഷം രൂ​പ കൂ​ടു​ത​ലാ​ണ് ല​ഭി​ച്ച​തെ​ന്നും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ സെ​ഷ​നി​ൽ ഐ.​ഐ.​എം-​ഇ​ന്ദോ​ർ വി​ദ്യാ​ർ​ഥി​ക്ക് ല​ഭി​ച്ച ഉ​യ​ർ​ന്ന ശ​മ്പ​ളം 49 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ 160ല​ധി​കം ആ​ഭ്യ​ന്ത​ര, വി​ദേ​ശ ക​മ്പ​നി​ക​ൾ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ തേ​ടി എ​ത്തി. 568 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​രാ​ശ​രി 30.21 ല​ക്ഷം രൂ​പ​യാ​ണ് വാ​ഗ്ദാ​നം ല​ഭി​ച്ച​ത്.

Tags:    
News Summary - IIM-Indore student gets an annual salary of Rs 1.14 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.