Posted On
date_range Updated On
date_range വിവാഹിതയല്ലാത്ത മായാവതിക്ക് കുടുംബ കാര്യങ്ങളെ കുറിച്ച് എന്തറിയാം -അത്തേവാലെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയെന്ന് വിമർശിച്ച ബി.എസ്.പി അധ്യക്ഷ മായാവ തിക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അത്തേവാെല. വിവാഹം കഴിക്കാത്ത മായാവതിയാണ് മോദിക്കും ഭാര്യക്കുമെതിരെ പരാമർശം നടത്തിയത്. വിവാഹജീവിതം നയിക്കാത്ത അവർക്ക് കുടുംബ കാര്യങ്ങളോ ഭർത്താക്കൻമാരോട് പെരുമാറുന്നതോ അറിയില്ല. മായാവതിയോട് ബഹുമാനമുണ്ട്. എന്നാൽ അവർ ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നുവെന്നും അത്തേവാെല പറഞ്ഞു.
മോദി ഭാര്യയെ ഉപേക്ഷിച്ചതുപോലെ ബി.ജെ.പി നേതാക്കൾ തങ്ങളെ ഉപേക്ഷിക്കുമെന്ന് അവരുടെ ഭാര്യമാർ ഭയപ്പെടുന്നുവെന്നായിരുന്നു മായാവതിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.