കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച് ഐ.എ.എസ് ഓഫിസർ; കൈയടിച്ച് സോഷ്യൽ മീഡിയ

വിശാഖപട്ടണം: രാജ്യം കോവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോൾ മുന്നണി പോരാളികളുടെ പ്രചോദന കഥകൾ തുടരുകയാണ്. ആറ ് മാസത്തെ പ്രസവാവധി റദ്ദാക്കി ഒരു മാസം പ്രായമായ കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച ആന്ധ്രയിലെ ഐ.എ.എസ് ഉദ്യോഗസ് ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കോവിഡിനെതിരായ പോരാട്ടത്തിൽ സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് മുൻ നിരയിൽ തന്നെ നിന്ന് പ്രചോദനമേകുന്ന ഉദ്യോഗസ്ഥക്ക് കൈയടിക്കുകയാണ് സൈബർ ലോകം. ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ (ജി.വി.എം.സി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചത്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ശ്രിജന.

കൈക്കുഞ്ഞുമായി ഓഫീസിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ശ്രിജനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ‘ഐഎഎസ് അസോസിയേഷനിലെ ഒരു അസാധാരണ തൂവൽ’ എന്ന വിശേഷണത്തോടെ ചിഗുരു പ്രശാന്ത് കുമാർ എന്നയാളാണ് ശ്രിജനയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ‘‘കമ്മിഷണർ പ്രസവാവധി റദ്ദാക്കി ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയിൽ വീണ്ടും പ്രവേശിച്ചിരിക്കുന്നു, കോറോണ പോരാളികൾക്കെല്ലാം തീർച്ചയായും ഇത് പ്രചോദനം നൽകുന്നു’’ -പ്രശാന്ത് ട്വീറ്റിൽ പറയുന്നു.

കുഞ്ഞി​​​​െൻറ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ മുൻകരുതലുകളുമായാണ് താൻ ജോലിയിൽ പ്രവേശിച്ചിരിക്കുന്നതെന്നും ശ്രിജന പറഞ്ഞു. ഒരു മാസം പ്രായമായ കുഞ്ഞിനെ പാലൂട്ടന്നതിനും അമ്മയുടെ സാമീപ്യം ഉറപ്പുവരുത്തന്നതിനുമാണ് ഒപ്പം കൂട്ടിയതെന്നും അവർ വിശദീകരിക്കുന്നു. ശ്രിജനയുടെ ധീരതയെയും ആത്മാർഥതയെയും അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

Latest Video


Full View

Tags:    
News Summary - IAS officer worked with new born baby; viral in social media -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.