Posted On
date_range Updated On
date_range 'രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ ചെരുപ്പ് ധരിക്കൂ'; ഇത് മഹേഷിന്റെ പ്രതികാരമല്ല, ദിനേശിന്റെ ശപഥം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ഇനി ചെരുപ്പ് ധരിക്കൂ എന്ന ശപഥവുമായി യുവാവ്. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയില്‍ ചെരുപ്പിടാതെ നടക്കുന്നത്.
യാത്രയുടെ ഉദ്ഘാടന ദിവസം മുതല്‍ ആവേശമുണര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി ഇദ്ദേഹം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് നടക്കുന്നത്. രാഹുലിന്റെ ചിത്രമുള്ള ത്രിവര്‍ണ വസ്ത്രമാണ് വേഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.