'പ്രതിസന്ധിയിൽ എനിക്ക് താങ്ങായി, മനസ്സാക്ഷി പറയുന്നത് മമതക്കൊപ്പം നിൽക്കാൻ'; റിബൽ ക്യാമ്പിന്റെ ക്ഷണം നിരസിച്ച് ശത്രുഘ്‌നൻ സിൻഹ

പശ്ചിമ ബംഗാൾ: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോൾ മമതയോടുള്ള തന്റെ വിശ്വസ്തത പരസ്യമായി പ്രഖ്യാപിച്ച് പാർട്ടി എം.പിയും മുതിർന്ന നടനുമായ ശത്രുഘ്നൻ സിൻഹ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് താങ്ങായി നിന്നത് മമതയാണെന്ന് സിൻഹ കൂട്ടിച്ചേർത്തു. പി.ടി.ഐ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിമത ചേരിയായ റിബലിന്റെ ക്ഷണം തള്ളിക്കളഞ്ഞെന്ന് സിൻഹ വ്യക്തമാക്കി.

"ഭയമോ സമ്മർദങ്ങളോ മറ്റ് അവസരങ്ങളോ കാരണം പലരും പല തീരുമാനങ്ങളും എടുത്തേക്കാം. അവരെ ഞാൻ കുറ്റപ്പെടുത്തില്ല. എന്നാൽ എന്റെ രാഷ്ട്രീയ നിലപാടും മനസ്സാക്ഷിയും പറയുന്നത് മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കാനാണ്." ശത്രുഘ്നൻ സിൻഹ അഭിമുഖത്തിൽ പറഞ്ഞു.

പാർട്ടി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അവരെ തനിച്ചാക്കി പോകാൻ കഴിയില്ലെന്നും അത് തന്റെ ഉത്തരവാദിത്തമാണെന്നും ടി.എം.സിയിലെ വിമത വിഭാഗം തങ്ങളെ ഒപ്പം കൂട്ടാൻ സമീപിച്ചിരുന്നതായും എന്നാൽ ആ ക്ഷണം താൻ സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നെന്നും സിൻഹ വെളിപ്പെടുത്തി.

മമത ബാനർജി ഇപ്പോഴും ജനപ്രിയ നേതാവായി തുടരുകയാണെന്ന് സിൻഹ അവകാശപ്പെട്ടു. പശ്ചിമ ബംഗാളിൽ ഇപ്പോഴും 41 ശതമാനത്തോളം വോട്ടുവിഹിതമുള്ള മമത ഒരു യഥാർഥ 'സ്ട്രീറ്റ് ഫൈറ്റർ' ആണെന്നും ജനപിന്തുണ ഇപ്പോഴും അവർക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - 'I was supported in the crisis, my conscience tells me to stand with Mamata'; Shatrughan Sinha rejects rebel camp's invitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.