'ഞാൻ നിങ്ങൾക്കൊപ്പം നിലകൊള്ളുന്നു'; തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: 52ാം പിറന്നാൾ ആഘോഷിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജൻമദിനാശംസകൾക്കപ്പുറം രാഷ്ട്രീയമാനം കൂടി നൽകുന്നതാണ് രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്.

"തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിന് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയവും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. തമിഴ് ജനതയുടെ അവകാശങ്ങളും അന്തസും ആഗ്രഹങ്ങളും സംരക്ഷിക്കുന്നതിലും സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലും ഞാൻ നിങ്ങൾക്കൊപ്പം നിലകൊള്ളുന്നു" രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഇതിന് ഹൃദ്യമായ മറുപടിയും നൽകി.

തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെയുടെ പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും വിജയിക്ക് ആശംസകൾ അറിയിച്ചു. "സന്തോഷത്തോടെയും ആരോഗ്യത്തോടെയും പൊതുജനങ്ങളെ സേവിക്കാനുള്ള ശക്തിയുണ്ടാകട്ടെ'' എന്നായിരുന്നു സ്റ്റാലിന്‍റെ ആശംസ. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിക്കും സ്റ്റാലിൻ ആശംസകൾ നേര്‍ന്നിരുന്നു. ഇതിന് രാഹുൽ നൽകിയ ഊഷ്മളമായ മറുപടിയും നൽകിയിരുന്നു. രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. കോൺഗ്രസ്-വിജയ് സഖ്യം ഇൻഡ്യാബ്ലോക്കിൽ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിരിക്കുകയാണ്.

Tags:    
News Summary - ‘I stand with you’: Rahul Gandhi's wishes to CM Vijay add to birthday bonhomie amid Tamil Nadu alliance upheaval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.