Posted On
date_range Updated On
date_range രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ താൽപര്യമില്ലെന്ന് നിതീഷ് കുമാർ
പട്ന: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ താൽപര്യമില്ലെന്ന് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഷ്ട്രപതി സ്ഥാനാർഥിയാകാന്‍ ഏറ്റവും അനുയോജ്യന്‍ നിതീഷ് കുമാറാണെന്ന ശ്രാവൺ കുമാറിന്റെ പ്രസ്താവന തെറ്റാണെന്നും അതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിവാര ജനത ദർബാറിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ഇതുവരെ പ്രാഥമിക ചർച്ച നടന്നിട്ടില്ല. ഒരു സ്ഥാനാർഥി ആണോ അതോ കൂടുതൽ സ്ഥാനാർഥികൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. സ്ഥാനാർഥിയെ പിന്തുണക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.