ടെലിവിഷൻ താരം ആത്മഹത്യ ചെയ്​ത നിലയിൽ

ഹൈദരാബാദ്​: തെലുങ്കു സീരിയൽ താരം ശ്രാവണി കൊണ്ടപ്പള്ളിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹൈദരബാദിലെ മധുരനഗറിലെ ഫ്ലാറ്റിൽ 26കാരിയായ നടിയെ ചൊവ്വാഴ്​ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്​.

എസ്​.ആർ നഗർ ​പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി ഒസ്​മാനിയ ആശുപത്രിയിലേക്ക്​ മാറ്റി.

എട്ടുവർഷം മുമ്പ്​ തെലുങ്കു സീരിയിൽ രംഗത്തെത്തിയ താരം നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു. ശ്രാവണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്​ കുടുംബം ആരോപിച്ചു. ടിക്​ടോക്കിൽ പരിചയപ്പെട്ട ശ്രാവണിയുടെ സുഹൃത്ത്​ ദേവരാജ്​ പണം ആവശ്യ​െപ്പട്ട്​ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരൻ ആരോപിച്ചു. ദേവ്​രാജിനായി അന്വേഷണം ആ​രംഭിച്ചു. മനസു മമത, മൗനരാഗം എന്നിവയാണ്​ ശ്രാവണി അഭിനയിച്ച പ്രമുഖ തെലുങ്കു സീരിയലുകൾ.

Tags:    
News Summary - Hyderabad Telugu TV actress Sravani Kondapalli dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.