Posted On
date_range Updated On
date_range വീട്ടിൽ തീപിടിത്തം; ഉറങ്ങിക്കിടന്ന മൂന്ന് പെൺകുട്ടികൾ വെന്തുമരിച്ചു
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ വെന്തുമരിച്ചു. സഹോദരങ്ങളായ അർഷ (10), നൈന (7), ആരാധന (5) എന്നിവരാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ പിതാവ് ദൗലത്ത് റാം (32) ഗുരുതരാവസ്ഥയിലാണ്. കൈക്ക് പൊള്ളലേറ്റ മാതാവ് സുരക്ഷിതയാണെന്ന് അധികൃതർ അറിയിച്ചു.
സെക്ടർ എട്ടിലെ ചേരിപ്രദേശത്തെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ദുരന്തം. അഗ്നിരക്ഷ സേനയെത്തിയാണ് തീ പൂർണമായി അണച്ചത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് ദുരന്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടാകുമ്പോൾ ബെഡിൽ ഉറങ്ങുകയായിരുന്ന മൂന്ന് കുട്ടികളും. ഗുരുതര പൊള്ളലേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിപ്പൂർ സ്വദേശികളായ കുടുംബമാണ് ദുരന്തത്തിനിരയായത്. യു.പിയിൽ ഇ-റിക്ഷ ഡ്രൈവറാണ് പിതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.