Posted On
date_range Updated On
date_range മാവോവാദി ആക്രമണം: ഹോളി ആഘോഷിക്കില്ളെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് ഹോളി ആഘോഷിക്കില്ളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. റായ്പൂരില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ആക്രമണം മാവോവാദികളുടെ ഭീരുത്വമാണ് കാണിക്കുന്നത്. സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടിയില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ദക്ഷിണ ബസ്തര്‍ ജില്ലയിലെ സുക്മയില്‍ ശനിയാഴ്ച രാവിലെ 9.15നാണ് സി.ആര്‍.പി.എഫിന്‍െറ വാഹനങ്ങള്‍ക്കുനേരെ മാവോവാദികള്‍ ആക്രമണം നടത്തിയത്. 12 ജവാന്മാര്‍ മരിക്കുകയും നാലുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.