കുപ് വാരയിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി അടക്കം അഞ്ചു പേർ പിടിയിൽ

കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി അടക്കം അഞ്ചു പേർ പിടിയിൽ. ഹിസ്ബുൽ തീവ്രവാദിയും തീവ്രവാദ സംഘടനയുമായി ബന്ധമുള്ള നാലുപേരുമാണ് അറസ്റ്റിലായത്. പർവേശ് അഹമ്മദ് ഭട്ട്, അൽതാഫ് അഹമ്മദ് മിർ, ജി.എച്ച് മുഹമ്മദ്, നാസിമുദ്ദീൻ ഗുജ്ജാർ, അബ്ദുൽ ഖയൂം എന്നിവരെയാണ് പിടികൂടിയതെന്ന് കുപ് വാര പൊലീസ് അറിയിച്ചു.

കുപ് വാരയിലെ ലാൽപോര, ലൊലാബ് മേഖലയിൽ നടത്തിയ പരിശോധനകളിലാണ് ഇവരെ കണ്ടെത്തിയത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ജമ്മു കശ്മീർ പൊലീസ് സംയുക്ത തിരച്ചിൽ ആസൂത്രണം ചെയ്തത്.

മാച്ചിൽ സെക്ടറിലെ നുഴഞ്ഞുകയറ്റം സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് തിരച്ചിൽ ആരംഭിച്ചത്. തീവ്രവാദ സംഘടന ലഷ്കർ ഇ ത്വയിബയുടെ സാമ്പത്തിക ശൃംഖലയുമായി ബന്ധമുള്ള നാലു പേരെ ജമ്മു കശ്മീരിൽ പിടികൂടിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.