Posted On
date_range Updated On
date_range ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് വിജയ്കുമാർ അന്തരിച്ചു
കൊൽക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് വിജയ്കുമാർ (93) അന്തരിച്ചു. വെള്ളിയാഴ്ച കൊൽക്കത്തയിലായിരുന്നു അന്ത്യം. പത്മശ്രീ ജേതാവായ വിജയ്കുമാർ സംഗീതനാടക അക്കാദമി പുരസ്കാരവും നേടിയിരുന്നു.
ഉത്തരാഖണ്ഡിലെ അൽമോറയിൽ ജനിച്ച വിജയ്കുമാർ നേതൃത്വം നൽകിയ ഐ.ടി.സി സംഗീത റിസർച് അക്കാദമിവഴി ഒട്ടേറെ ഗായകർ രംഗത്തുവന്നിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടായി കലാകാരന്മാർക്ക് വഴികാട്ടിയായിരുന്നു വിജയ്കുമാർ എന്ന് പ്രശസ്ത സരോദ് വിദഗ്ധൻ പണ്ഡിറ്റ് തേജേന്ദ്ര നാരായൺ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.