ശാഹീൻബാഗിലെ സി.എ.എ സമരത്തിലേക്ക് പ്രകോപനവുമായി ഹിന്ദു സേന പ്രവർത്തകർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീൻബാഗി​ൽ പ്രകോപനവുമായി ഹിന്ദു സേന പ്രവർത്തകർ. ശാഹ ീൻബാഗിലേക്ക്​ തങ്ങളെ കടത്തി വിട്ടാൽ സമരം അവസാനിപ്പിച്ചു തരാമെന്ന്​ പ്രവർത്തകർ ഭീഷണി മുഴക്കി.

ആദ്യം 20നടുത ്തും തുടർന്ന്​ 200ഓളവും ഹിന്ദുസേന പ്രവര്‍ത്തകരാണ്​ ശാഹീന്‍ബാഗിലെ സമരപന്തലിനടുത്തെത്തിയത്​. രാജ്യദ്രോഹികളെ വെ ടിവെച്ചുകൊല്ലൂ എന്നും തങ്ങളെ കടത്തി വിട്ടാൽ കപില്‍ ഗുജ്ജര്‍ വെടിയുതിര്‍ത്തതുപോലെ വെടിയുതിർത്ത്​ സമരം അവസാനിപ്പിക്കാമെന്നും അവർ വിളിച്ചു പറഞ്ഞു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

പൗരത്വ നിയമത്തിനെതിരെ സ്​ത്രീകളുടെ നേതൃത്വത്തിൽ സന്ധിയില്ലാത്ത സമരം നടക്കുന്ന ശാഹീൻബാഗ്​ രാജ്യത്തിൻറ ശ്രദ്ധ പിടിച്ചുപറ്റുകയാണ്​. ഹിന്ദുസേനയിലെ ഒരു പ്രവർത്തകൻ പ്രകോപനപരമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍‍ പുറത്തു വന്നിട്ടുണ്ട്​. തിങ്കളാഴ്​ച ശാഹീൻബാഗ്​ സമരം 50 ദിവസം പൂർത്തിയാക്കും. വൻ പൊലീസ്‌ സന്നാഹം ശാഹീന്‍ബാഗിലുണ്ട്.

Tags:    
News Summary - hindu sena calls off plan to unleash violence on shaheen bagh protesters -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.