representational image

ഹാഥറസിൽ കുട്ടികളെ ന​മ​സ്ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചെന്ന്; പ്രി​ൻ​സി​പ്പ​ലി​ന് സ​സ്​​പെ​ൻ​ഷ​ൻ

ഹാഥറസ്: വി​ദ്യാ​ർ​ഥി​ക​ളെ ന​മ​സ്ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഹാ​ഥ​റ​സി​ലെ സ്വ​കാ​ര്യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ മാ​നേ​ജ്മെ​ന്റ് സ​സ്​​പെ​ൻ​ഡ് ചെ​യ്തു. ആ​രോ​പ​ണം പ്രി​ൻ​സി​പ്പ​ൽ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. സോ​ണി​യ മ​ക്ഫേ​ഴ്സ​ൻ ആ​ണ് സ​സ്​​പെ​ൻ​ഷ​നി​ലാ​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ജി​ല്ല മ​ജി​സ്ട്രേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

ഡെ​പ്യൂ​ട്ടി ജി​ല്ല ക​ല​ക്ട​റോ​ട് അ​ഞ്ചു​ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ ന​മ​സ്ക​രി​ക്കാ​നും ബു​ർ​ഖ ധ​രി​ക്കാ​നും നി​ർ​ബ​ന്ധി​ച്ച​താ​യി ആ​രോ​പി​ച്ച് ചി​ല ര​ക്ഷി​താ​ക്ക​ളും വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ളും സ്കൂ​ളി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ലോ​ക പൈ​തൃ​ക​ദി​ന​വും പെ​രു​ന്നാ​ളും ആ​ഘോ​ഷി​ച്ച​താ​ണെ​ന്നും മ​റ്റു ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും സ​ത്യ​മ​ല്ലെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Hathras school principal suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.