അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മഗ്രാമമായ വഡനഗറിലെത്തി. മോദിയുടെ വരവിന് മുന്നോടിയായി വഡനഗർ റെയിൽവേ സ്റ്റേഷനും പരിസരപ്രദേശങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് മോദി ജനിച്ച ഗ്രാമത്തിലെത്തുന്നത്.
മോദിയുടെ വരവിെൻറ ഭാഗമായി ശാപമോക്ഷം ലഭിച്ചിരിക്കുന്നത് ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനാണ്. മുമ്പ് അധികമാരും ശ്രദ്ധിക്കാത്ത ചെറിയൊരു മീറ്റർ ഗേജ് റെയിൽവേ ട്രാക്കായിരുന്നു വഡനഗറിലുണ്ടായിരുന്നത്. എന്നാൽ പ്രധാനമന്ത്രി എത്തുന്നത് മുന്നോടിയായി ഇത് ബ്രോഡ്ഗേജാക്കുന്നതിനുള്ള പണികളാണ് നടക്കുന്നത്. മോദിയുടെ ഫോേട്ടാകൾ ഉൾപ്പെടുത്തിയുള്ള ഫോേട്ടാ എക്സ്ബിഷനും സ്റ്റേഷനിലും നടക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പിതാവും ബാല്യകാലത്തിൽ ചായക്കട നടത്തിയിരുന്നത് വഡനഗറിലെ റെയിൽവേ സ്റ്റേഷനിലായിരുന്നു. ഇൗ ചായക്കടയും മോദി സന്ദർശിക്കുമെന്നാണ് വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.