ഗുജറാത്തിൽ ജൂതർക്ക്​ ന്യൂനപക്ഷ പദവി 

ഗാന്ധിനഗർ: ഗുജറാത്തിൽ ജൂതർക്ക്​ ന്യൂനപക്ഷ പദവി നൽകാൻ തീരുമാനം. ഇപ്പോൾ ഇസ്രായേലിലുള്ള ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രുപാനിയാണ്​ ജൂതർക്ക്​ ന്യൂനപക്ഷ പദവി നൽകുമെന്ന്​ അറിയിച്ചത്​. വൈകാതെ തന്നെ ഇതിനുള്ള ഉത്തരവ്​ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഗുജറാത്തിൽ തിരിച്ചെത്തിയാൽ ഉടൻ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

170 ജൂതൻമാരാണ്​ ഇപ്പോൾ ഗുജറാത്തിലുള്ളത്​. ഇതിൽ 140 പേർ അഹമ്മദാബാദിലും മറ്റുള്ളവർ സംസ്ഥാനത്തി​​​െൻറ മറ്റ്​ പ്രദേശങ്ങളിലുമായാണ്​ തമാസിക്കുന്നത്​. 2011ലെ സെൻ​സസിൽ ഗുജറാത്തിലെ ജൂതരുടെ എണ്ണം പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നില്ല. മറ്റുള്ളവരുടെ കൂട്ടത്തിലാണ്​ ഗുജറാത്തി​ലെ ജൂതരെയും ഉൾപ്പെടുത്തിയിരുന്നത്​.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ട്​. കുറേക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു. ന്യൂനപക്ഷ പദവി ലഭിക്കുന്നതിലുടെ തങ്ങളുടെ വിശ്വാസങ്ങളും ശവകുടീരങ്ങളും കൂടുതൽ നന്നായി സംരക്ഷിക്കപ്പെടുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഗുജറാത്തിലെ ജൂതർ വ്യക്​തമാക്കി. ആനന്ദിബെൻ പ​േട്ടൽ ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരിക്കു​​േമ്പാൾ തന്നെ ജൂതർക്ക്​ ന്യൂനപക്ഷ പദവി നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.

Tags:    
News Summary - Gujarat to Grant Religious Minority Status to Jews, Announces CM Rupani in Israel-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.