ഗാസിയാബാദിൽ വിവാഹപാർട്ടി സഞ്ചരിച്ച വാൻ കൊക്കയിൽ വീണ്​ ഏഴു മരണം

ഗാസിയാബാദ്​: വിവാഹപാർട്ടി സഞ്ചരിച്ച വാൻ കൊക്കയിലേക്ക്​ മറിഞ്ഞ്​ വര​​​െൻറ പിതാവടക്കം ഏഴുപേർ മരിച്ചു. വെള്ളിയാ​ഴ്​ച രാത്രിയാണ്​ സംഭവം. 

ഉത്തർ​പ്രദേശിലെ വിജയ്​ നഗറിൽ നിന്ന്​ ഖോദയിലേക്ക്​ പോവുകയായിരുന്ന 12 പേരടങ്ങുന്ന സംഘമാണ്​ അപകടത്തിൽ പെട്ടത്​. വാൻ റോഡ്​ സൈഡിൽ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത്​ വാഹനത്തിലുണ്ടായിരുന്ന കുട്ടി ഹാൻഡ്​ ബ്രേക്ക്​ ഒഴിവാക്കിയതാണ്​ അപകടത്തിൽ കലാശിച്ചത്​. 

ഹാൻഡ്​ ബ്രേക്ക്​ ഒഴിവാക്കിയതോടെ വാഹനം സമീപത്തെ കൊക്കയിലേക്ക്​ മറിയുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിയും നാലുസ്​ത്രീകളുമടക്കം ഏഴുപേർ മരിച്ചു. വര​​​െൻറ പിതാവ്​ ഒാം പ്രകാശ്​(55)ഉം മരിച്ചവരിൽ ഉൾപ്പെടുന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേർക്ക്​ ഗുരുതര പരിക്കേറ്റു. സംഭവ സമയം മ​ുതൽ ഡ്രൈവറെ കാണാനില്ല. ഇയാൾക്കെതിരെ പൊലീസ്​ കേസെടുത്തു. 

Tags:    
News Summary - Groom's Father Among 7 Killed in Ghaziabad - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.