വിവാഹ കർമങ്ങൾ പൂർത്തിയാകും മുമ്പ് വധുവിന്റെ മുറിയിൽ കയറിയതിന് വരനെ വരന്റെ പിതാവ് അടിച്ചു. തുടർന്ന് പിതാവിനെ വരനും മർദിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. സ്വന്തം പിതാവിനെപോലും മർദിച്ച വരനുമായി വിവാഹം വേണ്ടെന്ന് വധു. ചിത്രകൂടത്തിലുള്ള വധുവിന്റെ വീട്ടിൽ വിവാഹ കർമങ്ങൾ പുരോഗമിക്കവെ പലതവണ വരൻ വധുവിന്റെ മുറിയിൽ പ്രവേശിച്ചു.
ഇത് വരന്റെ പിതാവ് തന്നെ വിലക്കിയെങ്കിലും വരൻ കൂട്ടാക്കാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് പിതാവ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളുടെ മുന്നിൽവെച്ച് മകനെ തല്ലി. മകൻ തിരിച്ചും തല്ലി. ഇതോടെ പെൺകുട്ടി വിവാഹത്തിൽനിന്നും പിൻമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.