Posted On
date_range Updated On
date_range എഴുവയസ്സുകാരിക്ക് പീഡനം; മുത്തച്ഛൻ അറസ്റ്റിൽ
അഹമ്മദാബാദ്: ഏഴുവയസ്സുകാരിയായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 75കാരനായ മുത്തച്ഛൻ പിടിയിൽ. കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ രണ്ടാനച്ഛനാണ് പ്രതി.
വ്യാഴാഴ്ച കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. കുട്ടിയെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്ന കാര്യം അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.