Posted On
date_range Updated On
date_range രാമക്ഷേത്രം; സർക്കാർ നിയമനിർമാണം നടത്തണം -മോഹൻ ഭാഗവത്
നാഗ്പൂർ: അയോധ്യയിൽ രാമക്ഷേത്രം നിർമാണത്തിനായി സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന ഹുംകാർ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയിൽ ക്ഷേത്രമുണ്ടായിരുന്നു എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. സുപ്രീംകോടതി ഇൗ കേസിന് മുൻഗണന നൽകുന്നില്ല. നീതി വൈകിയെത്തുന്നത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനായി ജനങ്ങളോട് കാത്തിരിക്കാൻ ഇനി പറയില്ലെന്നും നിയമനിർമാണത്തിനായി നാം ആവശ്യെപ്പടുകയാണ് വേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.