സോ​റ സെഹ്​ഗാളിൻെറ ഓർമ പുതുക്കി ഗൂഗ്​ൾ

ഇന്ത്യയുടെ ഇതിഹാസ നടിയും നർത്തകിയുമായ സോ​റ സെഹ്​ഗാളിൻെറ ഓർമ പുതുക്കി ഗൂഗ്​ൾ ഡൂഡ്​ൾ. 1946 സെപ്​റ്റംബർ 29നായിരുന്നു അവർ അഭിനയിച്ച 'നീച്ച നഗർ' കാൻ സിനിമ ഫെസ്​റ്റിവലിൽ റിലീസ്​ ചെയ്​തത്​. ആ ദിവസം അവരുടെ ഡൂഡ്​ൾ ഒരുക്കിയാണ്​ ഗൂഗ്​ൾ ഓർമ പുതുക്കിയത്​.

ഖാജ അഹ്​മദ്​ അബ്ബാസിൻെറയും ഹയാത്തുല്ല അൻസാരിയുടെയും തിരക്കഥയിൽ ചേതൻ ആനന്ദ്​ സംവിധാനം ചെയ്​ത ചിത്രമാണ്​ 'നീച്ച നഗർ'.


1935ല്‍ ഉദയശങ്കറിനൊപ്പം നൃത്തത്തിലൂടെയാണ് സോ​റ സെഹ്​ഗാൾ കലാ ജീവിതത്തിലേക്ക്​ കടന്നുവരുന്നത്​. പിന്നീട്​, ബോളിവുഡ് സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടി. കൂടാതെ ടി.വി സീരിയലുകളിലും ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചുണ്ട്. 1998ല്‍ പത്മശ്രീയും 2010ല്‍ പത്മവിഭൂഷണും നല്‍കി സോ​റ സെഹ്​ഗാളിനെ രാഷ്ട്രം ആദരിച്ചു.

2001ല്‍ കാളിദാസ സമ്മാനവും 2000ത്തില്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സഹാറംപൂര്‍ സ്വദേശിയാണ് സോ​റ സെഹ്​ഗാൾ. 2014ൽ 102ാം വയസിലാണ്​ വിടവാങ്ങിയത്​. 

Tags:    
News Summary - Google celebrates the work of Zohra Sehgal with a doodle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.