Posted On
date_range Updated On
date_range ഡൽഹിയിൽ ഗോ രക്ഷകർ ഒരാളെ തല്ലിക്കൊന്നു
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ഫാം ഹൗസ് നടത്തുന്നയാളെ 'ഗോ രക്ഷകർ' തല്ലിക്കൊന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. 40കാരനായ രാജാറാമിനെയാണ് 15ഓളം വരുന്ന സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ദ്വാരകയിൽ തിങ്കളാഴ്ചയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ രാജാറാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് പേരെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പശുവിനെ കശാപ്പ് ചെയ്യുന്നുവെന്ന് വിവരം കിട്ടിയാണ് ആക്രമി സംഘം ഫാം ഹൗസിലെത്തിയതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.