മാലിന്യങ്ങളില്ലാത്ത ഇന്ത്യ സാധ്യം -മോദി

മുംബൈ: ഒരു തലമുറ മാറുന്നതിനു മുമ്പ് എല്ലാത്തരം മാലിന്യങ്ങളും നീക്കം ചെയ്യപ്പെട്ട ഇന്ത്യയെ പുന$സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ ഇന്ത്യയിലെ ആദ്യ ഗ്ളോബല്‍ സിറ്റിസന്‍ ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്ത് വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ യുവത്വമുള്ള രാജ്യമാണ്. ആ രാജ്യത്തെ യുവാക്കള്‍ എടുക്കുന്ന തീരുമാനത്തിലും അവരുടെ പ്രവൃത്തിയിലുമാണ് രാജ്യത്തിന്‍െറ ഭാവി കുടികൊള്ളുന്നത്. 2014ല്‍ താന്‍ ന്യൂയോര്‍ക് ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍, ഇത്തവണ നിങ്ങളോടൊപ്പം പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് റോക്ക്ബാന്‍ഡ് ‘കോള്‍ഡ് പ്ളെ’യാണ് സിറ്റിസന്‍ ഫെസ്റ്റിവലിന്‍െറ പ്രധാന ആകര്‍ഷണം. 


 

Tags:    
News Summary - Global Citizen Festival i

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.