ബിഗ്​ ബിയുടെ 'സ്​പെഷൽ' വിഡിയോ പങ്കുവെച്ച്​ ഗീത ഗോപിനാഥ്​; ലിംഗ വിവേചനം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: ബോളിവുഡ്​ താരം അമിതാഭ്​ ബച്ചന്‍റെ ടെലിവിഷൻ പരിപാടിയിൽ തന്നെക്കുറിച്ച്​ പരാമർശിക്കുന്നത്​ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു അന്താഷ്​ട്ര നാണയ നിധിയുടെ ചീഫ്​ ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥ്​.

അമിതാഭ്​ ബച്ചന്‍റെ വലിയ ആരാധികയായ തനിക്ക്​ ഇത്​ സ്​പെഷലാണെന്ന കുറി​േപ്പാടെയാണ്​ ഗീത ഗോപിനാഥ്​ വിഡിയോ പങ്കുവെച്ചത്​. മത്സരാർഥിയോട്​ അമിതാഭ്​ ബച്ചൻ ചോദ്യം ചോദിക്കുന്നതാണ്​ വിഡിയോയിൽ.

ചിത്രത്തിൽ കാണുന്ന സാമ്പത്തിക വിദഗ്​ധ ഏതു സംഘടനയുടെ ചീഫ്​ ഇക്കണോമിസ്റ്റായാണ്​ 2019 മുതൽ പ്രവർത്തിക്കുന്നതെന്നായിരുന്നു മത്സരാർഥിയോട്​ ബിഗ്​ ബിയുടെ ചോദ്യം. അതോടൊപ്പം ഗീത ഗോപിനാഥിന്‍റെ ചിത്രവും നാലു ഓപ്​ഷനുകളും പങ്കുവെച്ചു. സ്ക്രീനിൽ ഗീത ഗോപിനാഥിന്‍റെ ചിത്രം തെളിയു​േമ്പാൾ 'അവളുടെ മുഖം വളരെ മനോഹരമാണ്​, അതിനാൽ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല' എന്ന്​ ബിഗ്​ബി പരാമർശിക്കുന്നതും​ കേൾക്കാം.

എന്നാൽ അമിതാഭ്​ ബച്ചന്‍റെ പരാമർശം ലിംഗ വിവേചനമാണെന്നാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന പ്രതികരണം. ഗീത ഗോപിനാഥിന്‍റെ നേട്ടങ്ങളെ സൂചിപ്പിക്കാതെ അവരുടെ മുഖത്തെക്കുറിച്ചുള്ള പരാമർശം വളരെ ദുഃഖകരമാണെന്നും രഘുറാം രാജനോ കൗഷിക്​ ബസുവോ ആണെങ്കിൽ ഇത്തരമൊരു പരാമർശം ബച്ചൻ നടത്തില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.