Posted On
date_range Updated On
date_range യുപിയിൽ പീഡനം ചെറുത്ത പെൺകുട്ടിയെ യുവാവ് ടെറസിൽ നിന്ന് താഴേക്കെറിഞ്ഞു
ലഖ്നോ: പീഡനം ചെറുത്ത 15 വയസുകാരിയെ യുവാവ് വീടിെൻറ ടെറസിൽ നിന്നും താഴേക്ക് എറിഞ്ഞു. ഉത്തർ പ്രദേശിലെ ബിജ് ലിപുരയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പകൽ സമയത്ത് വീടിെൻറ ടെറസിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ അയാൾ താഴേക്ക് വലിച്ചെറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.