വെള്ളത്തിൽ മുങ്ങിയ വീടിന്‍റെ മേൽക്കൂരയിൽ കൂറ്റൻ മുതല -Video

ബംഗളൂരു: കർണാടകയിലെ ബെൽഗാമിൽ കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ വീടിന് മുകളിൽ കണ്ടത് കൂറ്റനൊരു മുതലയെ. മേ ൽക്കൂരയോളം മുങ്ങിയ വീടിന് മുകളിൽ കയറിക്കൂടിയ മുതലയുടെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയാണ്.

റായ്ബാഗ് താലൂക്കിലെ വീടിന് മുകളിൽ ഞായറാഴ്ചയാണ് മുതലയെ കണ്ടെത്തിയത്. വന്യജീവി വകുപ്പ് അധികൃതർ എത്തുമ്പോഴേക്കും മുതല സ്ഥലംവിട്ടിരുന്നു.

ബെൽഗാം ഉൾപ്പടെ കർണാടകയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

Tags:    
News Summary - Giant crocodile spotted on roof of submerged house in flood-hit Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.