Posted On
date_range Updated On
date_range യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് 15 ലക്ഷം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി
കൊൽക്കത്ത: ഫ്ലാറ്റിൽ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് 15 ലക്ഷം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അസ്ഗർ ഷായെന്ന 24കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഗയ സ്വദേശിയാണ് ഇയാൾ.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വർണം, ആഭരണം എന്നിവക്കുപുറമെ 15 ലക്ഷം രൂപ കവർന്നതായും ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും 10 ലക്ഷം രൂപയും മൊബൈൽ ഫോണും ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ഏഴ് പേരടങ്ങുന്ന പ്രത്യേക ദൗത്യ സംഘമാണ് കേസ് അന്വേഷിച്ചത്.
വ്യാജ താക്കോലുപയോഗിച്ചാണ് ഇയാൾ ഫ്ലാറ്റിനകത്ത് കടന്നത്. യുവതിയെ കെട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാൾ. ഡ്രില്ലിങ് മെഷിനും കൈയിൽ കരുതിയിരുന്നു.
അതേസമയം, ഇയാൾക്ക് പെൺകുട്ടിയുമായി നേരത്തേ പരിചയമുള്ളതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.