Posted On
date_range Updated On
date_range ആന്ധ്രപ്രദേശിൽ നാലര ലക്ഷം വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തു
വെസ്റ്റ്ഗോദാവരി: ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ നാരായണപുരത്തുനിന്ന് 98.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇതിന് 4.7 ലക്ഷം വിലവരും.
രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. രാജസ്ഥാനിലെ ബിൽവാര ജില്ലക്കാരായ ജഗദീഷ് വൈഷ്ണവ്(32), ഓം പ്രകാശ് വൈഷ്ണവ് (25) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച ചെബ്രോലു പൊലീസാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് ദേശീയ പാതയിൽ കാത്തുനിന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികളെ കോവിഡ് പരിശോധനക്ക് ശേഷം റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.