Posted On
date_range Updated On
date_range ഗെയ്ൽ പദ്ധതി പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചു
മുക്കം: ഗെയ്ൽപുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിന് മുന്നോടിയായി ജില്ലാ കലക്ടർ യു.വി ജോസ്മുക്കം, കാരശ്ശേരി ഭാഗങ്ങളിലെ പദ്ധതി പ്രദേശം സന്ദർശിച്ചു.പത്ത് സെന്റിൽ താഴെ ഭൂമിയുള്ളവരുടെ വീടുകളാണ് കലക്ടർ സന്ദർശിച്ചത്. റവന്യു ഉദ്യേഗസ്ഥരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു. വീടുകൾ, കിണറുകൾ, മുറ്റങ്ങൾ എന്നിവ നഷ്ടപ്പെടുന്ന കാരശ്ശേരി പഞ്ചായത്ത് പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ച് വിലയിരുത്തി.
ഗെയ്ൽ പ്രശ്നബാധിതരുടെ പ്രത്യേക യോഗവും ചേർന്നു. ഗെയിൽ ഡി.ജി.എം. വിജു, ജനപ്രതിനിധികൾ, പ്രശ്നബാധിതർ, സമരസമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.