ഗസൽ ചക്രവർത്തി പങ്കജ് ഉധാസിന്റെ സംസ്‌കാരം ഇന്ന്



പങ്കജ് ഉധാസിന്റെ അന്ത്യകർമങ്ങളെക്കുറിച്ചുള്ള കുറിപ്പ് മകൾ നയാബ് ഉധാസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ

മുംബൈ: തിങ്കളാഴ്ച അന്തരിച്ച വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസിന്റെ സംസ്‌കാരം ചൊവ്വാഴ്ച മുംബൈയിലെ വോർളിയിലെ ഹിന്ദു ശ്മശാനത്തിൽ നടക്കും. അന്ത്യകർമങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ മകൾ നയാബ് ഉധാസ് ഇൻസ്റ്റാഗ്രാമിലാണ് പങ്കുവെച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനും ഇടയിലാണ് സംസ്കാരം. ഗസൽ വിദ്വാനും പ്രശസ്ത ഗായകനുമായ പങ്കജ് ഉദാസ് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഫെബ്രുവരി 26നാണ് അന്തരിച്ചത്. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹത്തിന് 72 വയസ്സായിരുന്നു.

സംഗീത പ്രേമികളുടെ നെഞ്ചിൽ ഒരു വിങ്ങലായി അവശേഷിച്ച അദ്ദേഹത്തിൻ്റെ വിയോഗം കലാരംഗത്ത് ഒരു നികത്താനാവാകാത്ത വിടവു സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

പങ്കജ് ഉധാസിന്റെ വിയോഗത്തിൽ തങ്ങൾ ദുഃഖിക്കുന്നതായും അദ്ദേഹത്തിൻ്റെ ഗസലുകൾ ആത്മാവിനോട് നേരിട്ട് സംസാരിക്കുകയും ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭാരതീയ സംഗീതത്തിൻ്റെ വഴിവിളക്കായിരുന്നു പങ്കജ് ഉധാസിന്റെ ഗാനങ്ങൾ. അദ്ദേഹത്തിൻ്റെ വേർപാട് സംഗീത ലോകത്ത് ഒരിക്കലും നികത്താനാവാത്ത ശൂന്യത സൃഷ്ടിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മോദി എക്സിൽ കുറിച്ചു. 

Tags:    
News Summary - Funeral of Ghazal Emperor Pankaj Udhas today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.