Posted On
date_range Updated On
date_range ഇന്ധന വില കുറക്കാൻ കഴിയില്ലെന്ന് -കേന്ദ്ര മന്ത്രി, കുറക്കാൻ സർക്കാർ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന്
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില സമീപഭാവിയിൽ കുറയില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ്സിങ് പുരി. അസംസ്കൃത എണ്ണവിലയിലെ വലിയ ചാഞ്ചാട്ടം കണക്കിലെടുത്താൽ ഇന്ധനവില കുറക്കാൻ കഴിയില്ല. കൂടിയ വിലക്ക് അസംസ്കൃത എണ്ണ വാങ്ങിയ കാലത്തെ നഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനാണ് ഇപ്പോൾ മുന്തിയ പരിഗണന. ഇന്ധനവില കുറക്കാൻ എണ്ണ കമ്പനികൾക്ക് സർക്കാർ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.