Posted On
date_range Updated On
date_range ജയിപ്പിച്ചാൽ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര: തെരഞ്ഞെടുപ്പ് കമീഷനോട് മാപ്പ് പറഞ്ഞ് ബി.ജെ.പി സ്ഥാനാർഥി
കൊൽക്കത്ത: തെരഞ്ഞെടുക്കപ്പെട്ടാൽ വോട്ടർമാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത പണ്ടാബേശ്വർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ജിതേന്ദ്ര തിവാരിക്ക് തെരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടു സ്ഥലങ്ങളിലായി നടത്തിയ പ്രസംഗത്തിലായിരുന്നു തിവാരിയുടെ ഓഫർ.
തുടർന്ന് തൃണമൂൽ കോൺഗ്രസ് കമീഷന് പരാതി നൽകി. ഇത്തരം പരാമർശങ്ങൾ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും തിവാരി കമീഷനുള്ള മറുപടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.