representative image
Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച വൈകിട്ട് ഓംേപാറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തുനിന്ന് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ വനമേഖലയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭാവിയിൽ ഇത്തരം വന്യമൃഗ ആക്രമണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കമീഷണർ ശഹ്ബാസ് മിർസ മുതിർന്ന പൊലീസ് ഓഫിസർമാരുടെ യോഗം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.