ഝാർഖണ്ഡിൽ നക്​സൽ ആക്രമണത്തിൽ നാല്​ ​പൊലീസുകാർ കൊല്ലപ്പെട്ടു

ലാത്തർ: ഝാർഖണ്ഡിൽ നക്​സൽ ആക്രമണത്തിൽ നാല്​ പൊലീസുകാർ കൊല്ലപ്പെട്ടു. ലാത്തേർ ജില്ലയിൽ വെള്ളിയാഴ്​ച രാത്രിയ ാണ്​​ ആക്രമണമുണ്ടായത്​. മൂന്ന്​ പേർക്ക്​ സംഭവസ്ഥലത്ത്​ തന്നെ ജീവൻ നഷ്​ടമായപ്പോൾ പരിക്കേറ്റ നാലാമൻ ആശുപത്രിയിലാണ്​ മരിച്ചത്​.

നക്​സലുകൾ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നതിനിടെയാണ്​ പൊലീസുകാർക്ക്​ നേരെ ആക്രമണമുണ്ടായത്​. രാത്രി 8.30ഓടെയായിരുന്നു സംഭവം. ലുകിടാൻഡ്​ ഗ്രാമത്തിലെ ചന്ദ്​വ പൊലീസ്​ സ്​റ്റേഷൻ ഏരിയയിലാണ്​ പൊലീസുകാർക്ക്​ നേരെ ആക്രമണമുണ്ടായത്​.

അഞ്ച്​ ഘട്ടങ്ങളിലായി ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ വീണ്ടും നക്​സൽ ആക്രമണം​. സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളിലും മാവോയിസ്​റ്റ്​ ഭീഷണിയുള്ളതിനാൽ അഞ്ച്​ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്​ നടത്തുകയാണെന്ന്​ ഉചിതമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Four cops killed in Naxal attack in poll-bound Jharkhand-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.