Posted On
date_range Updated On
date_range രാജസ്ഥാനിൽ സബർമതി-ആഗ്ര എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; അപകടം അജ്മീറിന് സമീപം
അജ്മീർ: രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി. സബർമതി-ആഗ്ര കന്‍റോൺമെന്‍റ് സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ല.
പുലർച്ചെ ഒരു മണിയോടെ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെയിനിന്‍റെ എൻജിനും നാല് കോച്ചുകളുമാണ് പാളം തെറ്റിയത്. റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തുകയാണ്.
അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. തകർന്ന പാളം പുനഃസ്ഥാപിച്ച് ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.