പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; അഭയകേന്ദ്രം ഡയറക്ടറും ഭാര്യയുമടക്കം അറസ്‌ററില്‍

ജെംഷഡ്പൂര്‍: ഝാര്‍ഖണ്ഡിലെ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. മദര്‍ തെരേസ വെല്‍ഫെയര്‍ ട്രെസ്റ്റ് ഡയറക്ടര്‍ ഹര്‍പാല്‍ സിങ് ഥാപര്‍, ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ കൂടിയായ ഇയാളുടെ ഭാര്യ പുഷ്പ റാണി തിര്‍കെ, വാര്‍ഡന്‍ ഗീത സിങ്, ഇവരുടെ മകന്‍ ആദിത്യ സിങ് എന്നിവരാണ് അറസ്റ്റിലായത്. 

പോക്‌സോ അടക്കം കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കുകയും സംഭവം പുറത്തറിയുകയുമായിരുന്നു.

ജെംഷഡ്പൂരിലെ ഖരണ്‍ഗജറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ രണ്ട് മുറികളിലായി 23 പെണ്‍കുട്ടികളാണുള്ളത്. നാലു വര്‍ഷത്തിലേറെയായി പെണ്‍കുട്ടികള്‍ അക്രമത്തിനിരയാകുകയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കേന്ദ്രത്തിലെ പെണ്‍കുട്ടികളെ അധികൃതര്‍ ജെംഷഡ്പൂരിലെ തന്നെ ബാല്‍ കല്യാണ്‍ ആശ്രമത്തിലേക്ക് മാറ്റി.

Tags:    
News Summary - Four arrested over sexual assault of minor girls at shelter home in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.