Posted On
date_range Updated On
date_range തെലങ്കാന മുൻ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഢി കോവിഡ് ബാധിച്ച് മരിച്ചു
ഹൈദരാബാദ്: തെലങ്കാന മുൻ ആഭ്യന്തരമന്ത്രിയും ടി.എസ്.ആർ നേതാവുമായ നയനി നരസിംഹ റെഡ്ഢി അന്തരിച്ചു. 76 വയസായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസമാണ് നരസിംഹ റെഡ്ഢിക്ക് കോവിഡ് ബാധിച്ചത്.
ഏറെകാലം തൊഴിലാളി യൂനിയൻ നേതാവായിരുന്നു. മൂന്നു തവണ മുഷീറാബാദ് നിയമസഭാ മണ്ഡലത്തിലെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. ലെജീേസ്ലറ്റീവ് കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടി.എസ്.ആർ അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനൊപ്പം തെലങ്കാനക്ക് സംസ്ഥാന പദവി ലഭിക്കുന്നതിന് പോരാടിയ നേതാവയിരുന്നു നരസിംഹ റെഡ്ഢി. റെഡ്ഢിയുടെ നിര്യാണത്തിൽ കെ.ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.