Posted On
date_range Updated On
date_range പുതുച്ചേരി മുന്‍ മുഖ്യമന്ത്രി ആര്.വി ജാനകിരാമന്‍ അന്തരിച്ചു
പുതുച്ചേരി: പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ആര്.വി ജാനകിരാമന്‍(79) അന്തരിച്ചു. വാര്ധക്യസ ഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം അമ്പൂർ സാലയിലുള്ള വസതിയിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ അലത്തൂരിനടുത്ത് മാരക്കാനത്ത് നടക്കും. ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
1996 ലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. നെല്ലിത്തോപ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.