Posted On
date_range Updated On
date_range പി.വി. രാജേശ്വര റാവു അന്തരിച്ചു
ഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്‍െറ മകനും മുന്‍ എം.പിയുമായ പി.വി. രാജേശ്വര റാവു അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യമെന്ന് രാജേശ്വര റാവുവിന്‍െറ മരുമകനും ബി.ജെ.പിയുടെ തെലങ്കാന വക്താവുമായ എന്‍.വി. സുഭാഷ് അറിയിച്ചു. 1990കളില്‍ സെക്കന്തരാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്നു രാജേശ്വര റാവു. ഗായകന്, ബാഡ്മിന്റണ്‍ കളിക്കാരന് എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.