Posted On
date_range Updated On
date_range മുൻമന്ത്രി ഗംഗാധർ ഗൗഢ ബി.ജെ.പി വിട്ട് കോൺഗ്രസ്സിൽ ചേർന്നു
മംഗളൂരു: മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ബെൽത്തങ്ങാടി ഗംഗാധർ ഗൗഢ കോൺഗ്രസ്സിൽ ചേർന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെൽത്തങ്ങാടി മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട മകൻ രഞ്ജൻ ഗൗഢക്ക് ഇത്തവണ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.
യുവമോർച്ച നേതാവ് ഹരീഷ് പൂഞ്ചക്കാണ് ബി.ജെ.പി സീറ്റ് നൽകിയത്. ഊർജ്ജമന്ത്രി ഡി.കെ.ശിവകുമാർ, ഡി.സി.സി പ്രസിഡണ്ട് ഹരീഷ് കുമാർ എന്നിവർ ഗംഗാധര ഗൗഢയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.