മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലാ​ങ്കേകർ ​ അന്തരിച്ചു

പൂനെ: മ​​ഹാ​​രാ​​ഷ്‌​​ട്ര മുൻ മു​​ഖ്യ​​മ​​ന്ത്രി ശി​​വാ​​ജി​​റാ​​വു പാ​​ട്ടീ​​ൽ നി​​ല​​ങ്കേ​​കർ അന്തരിച്ചു. 92 വയസായിരുന്നു. ബുധനാഴ്​ച​ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. വൃക്ക അപക്ഷയത്തെ തുടർന്ന്​ പൂനെയിലെ റൂബി ഹാൾ ക്ലിനിക്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട ഇദ്ദേഹത്തെ ജൂലൈ 16നാണ്​ പൂ​നെയി​ലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ നെഗറ്റീവായതിനെ തുടർന്ന്​ രണ്ടു ദിവസം മുമ്പ്​ ​ ആശുപത്രിലെ കോവിഡ്​ ഇതര വാർഡിലേക്ക്​ മാറ്റിയിരുന്നു.

കോൺഗ്രസ്​ നേതാവായിരുന്ന ശിവാജിറാവു പാട്ടീൽ മഹാരാഷ്​ട്രയുടെ പത്താമത്തെ മുഖ്യമന്ത്രിയായിരുന്നു. 1985-86 കാ​​ല​​ത്താ​​യി​​രു​​ന്നു മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി​​ പദവി വഹിച്ചത്.​ ഇദ്ദേഹമാണ്​ 1968 ൽ മഹാരാഷ്​ട്ര എജ്യൂക്കേഷൻ ട്രസ്​റ്റ്​ സ്ഥാപിച്ചത്​.

ലാ​​ത്തൂ​​ർ സ്വ​​ദേ​​ശി​​യാ​​ണ്. ലാത്തൂരിലെ വസതിയിൽ വെച്ച്​ സംസ്​കാര ചടങ്ങുകൾ നടത്തുമെന്ന്​ പേരമകനും ബി.ജെ.പി എം.എൽ.എയുമായ സംഭാജിറാവു പാ​​ട്ടീ​​ൽ നി​​ല​​ങ്കേ​​കർ അറിയിച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.