Posted On
date_range Updated On
date_range മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്
കൊൽക്കത്ത: സി.പി.എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് അദ്ദേഹം വീട്ടു നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ മിറ ഭട്ടാചാര്യക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മിറ ഭട്ടാചാര്യയെ സിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അവെര സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ഇരുവരുടേയും സാമ്പിളുകളെടുത്ത് ബുധനാഴ്ച രാവിലെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. മിറ ഭട്ടാചാര്യയെ ചികിത്സിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.