പാട്ന: ബി.െജ.പി പിന്തുണയോടെ ബീഹാറിൽ അധികാരത്തിലേറിയ നിതീഷ് കുമാർ സർക്കാർ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 ന് വിശ്വാസ വോട്ടിനായി നിയമസഭ ചേരും. 243 അംഗ നിയമസഭയില്‍, ബിജെപിയുടെ പിന്തുണയടക്കം നിതീഷിനൊപ്പം 124 അംഗങ്ങളുണ്ട്. 122 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. അതേസമയം, ചില കോൺഗ്രസ് അംഗങ്ങൾ നിതീഷ്കുമാറിനെ പിന്തുണച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വിശാല മതേതര മഹാസഖ്യം വിട്ട് ബി.ജെ.പിയോട് ചേർന്ന നിതീഷിന്‍റെ നിലപാടിനെതിരെ ജെ.ഡി.യുവിനുള്ളില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ നിര്‍ണായക വിശ്വാസ വോട്ടെടുപ്പ്. സംസ്ഥാനത്ത് ബി.ജെ.പിക്കും ഘടക കക്ഷികള്‍ക്കുമായി 58 സീറ്റുണ്ട്. ആർ.ജെ.ഡിയുടെ 71 സീറ്റുകളോട് ഇതുകൂടി ചേര്‍ത്താല്‍ കേവല ഭൂരപക്ഷമായ 122 എന്ന സംഖ്യ നിതീഷ് സര്‍ക്കാരിന് തികക്കാനാകും. പുറമെ നാല് സ്വതന്ത്രരുടെയും രണ്ടിലധികം ആര്‍.ജെ.ഡി എം.എല്‍.എ മാരുയുടെയും പിന്തുണ കൂടി നിതീഷ്- ബി.ജെ.പി സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. ആർ.െജ.ഡിക്കും കോണ്‍ഗ്രസ്സിനുമായി 107 എം.എല്‍.എമാരാണുള്ളത്.
അതേസമയം ഏറ്റവും വലിയ കക്ഷിയായ ആർ.ജെ.ഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി. ജെ.ഡി.യുവിനൊപ്പം നില്‍ക്കുന്ന നിരവധി അംഗങ്ങള്‍ മഹാസഖ്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും കോണ്‍ഗ്രസും ആർ.ജെ.ഡിയും അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.