ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ: അഞ്ച്​ മാവോയിസ്​റ്റുകളെ വധിച്ചു

റാഞ്ചി: ഝാർഖണ്ഡിലെ പടിഞ്ഞാറൻ സിങ്​ഭും ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച്​ മാവോയിസ്​റ്റുകളെ വധിച്ചു. ഒരാളെ പരിക്കുകളോടെ സുരക്ഷ സേന പിടികൂടി.

ചൊവ്വാഴ്​ച പുലർച്ചെ സി.ആർ.പി.എഫും കോബ്ര ബറ്റാലിയനും ഝാർഖണ്ഡ്​ പൊലീ സും സംയുക്തമായി നക്​സൽ ഏരിയയിൽ നടത്തിയ തെരച്ചിലിനിടയിലാണ്​ ഏറ്റുമുട്ടൽ നടന്നത്. ഒളിയിടത്തിൽ നിന്നും സേനാംഗങ്ങൾക്കെതിരെ വെടിയുതിർത്ത മാവോയിസ്​റ്റ്​ സംഘത്തെ സൈന്യം വളയുകയായിരുന്നു.

വെടിവെപ്പിൽ അഞ്ചുപേരെ വധിക്കുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഇവരിൽ നിന്നും രണ്ട്​ എ.കെ 47 തോക്കുകൾ, രണ്ട്​ പിസ്​റ്റലുകൾ, 303 റൈഫിൾ, വെടികോപ്പുകൾ എന്നിവ പിടിച്ചെടുത്തതായി ​പൊലീസ്​ അറിയിച്ചു.

സിങ്​ഭും ഏരിയയിൽ സേന സംയുക്തമായി തെരച്ചിൽ തുടരുകയാണ്​.

Tags:    
News Summary - Five Maoists Killed In Encounter With Paramilitary Commandos In Jharkhand- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.