Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ നിയന്ത്രണംവിട്ട ബസ് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. ഡസനിലേറെ പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തത്മിൽ ക്രോസിങ്ങിൽ ഇലക്ട്രിക് ബസാണ് അപകടത്തിനിടയാക്കിയത്. ഒരു ട്രക്കിലിടിച്ചാണ് ബസ് നിന്നത്.
സംഭവം നടന്നയുടൻ ബസ് ഡ്രൈവർ രക്ഷപ്പെട്ടു. പൊലീസ് ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം, സംഭവത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി. വാർത്തയിൽ ദുഃഖിതനാണെന്നും മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.