ഇന്ത്യയിൽ കോവിഡ് ബാധിതർ 43; തിങ്കളാഴ്ച സ്ഥിരീകരിച്ചത് നാലുപേർക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 43 ആയി. തിങ്കളാഴ്ച നാലുപേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊച്ചിയ ിലെ മൂന്നുവയസുള്ള കുട്ടി കൂടാതെ ജമ്മു കശ്മീർ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച സ്ഥിരീകരിച്ച മറ്റ് കേസുകൾ.

കശ്​മീരിൽ 63കാരിക്കാണ്​ കോവിഡ്-19 സ്ഥിരീകരിച്ചത്​. സമീപകാലത്ത് ഇറാനിലേക്ക് യാത്രചെയ്തിരുന്നു ഇവർ. വൈറസ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഇവർ ഉണ്ടായിരുന്നു. ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ കൂടുതൽ കൊറോണ ബാധക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - first covid confirm case kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.