Posted On
date_range Updated On
date_range മുംബൈ വിമാനത്താവളത്തിൽ തീപിടിത്തം
മുംബൈ: രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചക്കുശേഷം ടെർമിനൽ ഒന്ന്-ബിയിലാണ് സംഭവം. ആളപായമില്ല. താഴത്തെ നിലയിലെ കോൺഫറൻസ് ഹാളിലാണ് തീപിടിച്ചത്. നിമിഷങ്ങൾക്കകം ഒന്നാംനിലയിലെ ലോഞ്ചിലേക്ക് പടർന്നു.
ഒമ്പതാം നമ്പർ ഗേറ്റിന് സമീപം വരെ തീയുണ്ടായി. ഉടൻ വൻ സന്നാഹങ്ങളുമായി അണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.