മുംബൈയിലെ ക്രൗഫോർഡ്​ മാർക്കറ്റിൽ തീപിടിത്തം

മുംബൈ: മഹാരാഷ്​ട്രയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ക്രൗഫോർഡ്​ മാർക്കറ്റിൽ തീപിടിത്തം. നാല്​ അഗ്​നിശമന സേനാ യൂണിറ്റുകൾ സ്​ഥലത്തെത്തി തീയണക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്​. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്​​.

ദക്ഷിണ മുംബൈയിലെ തിരക്കേറിയ മാർക്കറ്റുകളിലൊന്നാണ്​ ക്രൗഫോർഡ്​. രാവിലെ മാർക്കറ്റ്​ സജീവമാകും മുമ്പാണ്​ അപകടമെന്നതിനാൽ ദുരന്തത്തിൻെറ ആഴം കുറഞ്ഞു. തീ പിടിച്ച കെട്ടിടത്തിലെ സാധനസാമഗ്രികൾ കത്തിനശിച്ചതായാണ്​ വിവരം.

പ്രദേശവാസികളുടെ ഷോപ്പിങ്​ കേന്ദ്രമാണിത്​. കൂടാതെ സിറ്റിയിലെ ഏറ്റവും പ്രമുഖമായ വൻകിട മാർക്കറ്റുകൂടിയാണിത്​.

Tags:    
News Summary - Fire Breaks Out At Mumbai's Crawford Market - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.