Posted On
date_range Updated On
date_range കൊൽക്കത്ത പാർക്ക് സർക്കസിലെ ഗോഡൗണിൽ തീപിടിത്തം
കൊൽക്കത്ത: റൈഫിൾ റേഞ്ച് റോഡിലെ പാർക്ക് സർക്കസിൽ ഗോഡൗണിൽ തീപിടിത്തം. ആളപായമില്ലെന്ന് കൊൽക്കത്ത പൊലീസ് അറിയിച് ചു. 15 ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. മുളകളും പ്ലൈവുഡും കൂട്ടിയിട്ട ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഗോഡൗൺ ഭൂരിഭാഗവും കത്തിനശിച്ചു.
ഗോഡൗൺ റെയിൽവേ ട്രാക്കിന് സമീപമാണെങ്കിലും ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടില്ല.
മെയ് 14ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 20 കി.മീ അകലെയുള്ള റിസോർട്ടിലും വൻ തീപിടിത്തമുണ്ടായിരുന്നു.
ഗോഡൗൺ റെയിൽവേ ട്രാക്കിന് സമീപമാണെങ്കിലും ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടില്ല.
മെയ് 14ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 20 കി.മീ അകലെയുള്ള റിസോർട്ടിലും വൻ തീപിടിത്തമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.