Posted On
date_range Updated On
date_range മുംബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം
മുംബൈ: മധ്യ മുംബൈയിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. രാവിലെ കമല മിൽസ് വളപ്പിന് സമീപമാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണക്കുന്നതിനായി അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
2017 ഡിസംബർ 29ന് കമല മിൽസ് വളപ്പിലെ രണ്ട് റൂഫ് ടോപ്പ് റെസ്റ്റോറന്‍റുകളിൽ തീപിടിത്തമുണ്ടായിരുന്നു. ഈ അപകടത്തിൽ 14 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.